റിപ്പോർട്ട് നിഷേധിച്ച് ലൈലയും ഭഗവല്‍സിംഗും
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ ഭഗവല്‍സിംഗും ലൈലയും മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന റിപോർട്ടുകൾ നിഷേധിച്ചു. മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. എന്നാൽ കേസിലെ മുഖ്യസൂത്രധാരൻ ഷാഫി യാതൊന്നും പ്രതികരിച്ചില്ല.
ഇരട്ടകൊലപാതകത്തിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേരെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.