ലോകകപ്പ് കാണാനെത്തുവര്‍ക്ക് പുത്തന്‍ താമസസൗകര്യം
ലോകകപ്പ് ഫുട്ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഫുട്ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍ ഇപ്പോൾ. കളി കാണാനെത്തുന്ന എല്ലാവര്ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ലാത്തതുകൊണ്ടാണ് പുതിയ രീതിയിലുള്ള താമസ സൗകര്യം ഖത്തർ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പൽ ആദ്യമേ ഖത്തർ തയ്യാറാക്കിയിരുന്നു. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കാൻ ഖത്തർ തീരുമാനിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ഈ കപ്പലുണ്ടാകും. ഒരു ദിവസത്തേക്ക് 38,000 രൂപയാണ് വാടക. പരമാവധി രണ്ട് ദിവസം ഇവിടെ താമസിക്കാം.