മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും

യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി യുഎഇ കൂടി സന്ദർശിക്കുന്നതിനാൽ തിരിച്ചെത്താൻ വൈകുമെന്ന് സൂചന. ഒക്ടോബർ നാലിന് യൂറോപ്പിലേക്കു പോയ മുഖ്യമന്ത്രി നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ എന്നാണു വിവരം.
ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.