സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

 സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവച്ചു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതോടെ മാറ്റിവച്ച കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായിരുന്നു. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.