സമരപ്രഖ്യാപനം നവംബർ 14ന് ഉണ്ടായേക്കും
തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ സ്മാരകത്തിനായി ബിജെപി സമരം ആരംഭിക്കും. മലപ്പുറം പോലൊരു ജില്ലയിൽ മലയാള ഭാഷയുടെ പിതാവിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ അർഹമായ ഒരു സ്മാരകം പണിയുന്നില്ല എന്ന് ബിജെപി ചോദിക്കുന്നു.
ഇത് വലിയൊരു സമരമാക്കാനാണ് ബിജെപിയുടെ ശ്രമം. സമരപ്രഖ്യാപനം നവംബർ 14ന് ഉണ്ടായേക്കും. സംസ്ഥാന സർക്കാർ ഒരു വർഷത്തിനുള്ളിൽ സ്മാരകം പണിതില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്മാരകം പണിയാനാണ് ബിജെപി തീരുമാനം.