സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനാണ് കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്.