ശ്രീനാഥ് ഭാസിക്കെതിരായ കേസിന് സ്റ്റേ

നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ഹരജി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസ് റദ്ദാക്കണമെന്ന് നടന്‍ ഹരജി നൽകി. ഈ ഹരജിയിലാണ് കോടതി നടപടി.