ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിൽ ഫഹദും അപർണാ ബാലമുരളിയും
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപർണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായികാനായകൻമാർ. പവൻ കുമാറിന്റെ സംവിധാനത്തിൽ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂർണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.