നദ്ദ തുടർന്നേക്കും

 നദ്ദ തുടർന്നേക്കും

ന്യൂഡൽഹി: ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ രണ്ടാം തവണയും തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നദ്ദയുടെ മൂന്ന് വർഷത്തെ കാലാവധി ജനുവരി 20ന് അവസാനിക്കും.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ പാർട്ടിക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ നദ്ദ തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.2019 ജൂലൈയിൽ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നദ്ദ 2020ല്‍ അമിത് ഷാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ബിജെപി അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.

Ananthu Santhosh

https://newscom.live/

Leave a Reply

Your email address will not be published.