ചാമ്പ്യൻസ് ട്രോഫി :ഇന്ത്യക്ക് വിജയത്തുടക്കം

 ചാമ്പ്യൻസ് ട്രോഫി :ഇന്ത്യക്ക് വിജയത്തുടക്കം

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്‍റെ വിജയലക്ഷ്യം ശുഭ്മാന്‍ ഗില്ലിന്‍റെ എട്ടാം സെഞ്ചുറി കരുത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 129 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41ഉം വിരാട് കോലി 22 ഉം റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍(15), അക്സര്‍ പട്ടേല്‍(8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്കോര്‍ ബംഗ്ലാദേശ് 49.4 ഓവറില്‍ 228ന് ഓള്‍ ഔട്ട്. ഇന്ത്യ 46.3 ഓവറില്‍ 231-4.

Ananthu Santhosh

https://newscom.live/