മീഷോ ഓൺലൈൻ ലിമിറ്റഡിന്റെ പേരിൽ വൻ തട്ടിപ്പ്
മീഷോ ഓൺലൈൻ ലിമിറ്റഡിന്റെ പേരിൽ തട്ടിപ്പ് ,മീഷോയിൽ നിന്നും പർച്ചെയ്സ് ചെയ്ത ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ ശ്രമം .
മീഷോയിൽ നിന്നും പർച്ചയിസ് ചെയ്ത ശേഷം നൽകിയ അഡ്രസിലേക്ക് ഒരു ലെറ്ററും സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണും എത്തുന്നു കൂപ്പണിൽ എട്ട് ലക്ഷം രൂപയുടെ സമ്മാനം നേടിയിട്ടുള്ളതായും ഇതിനായി ലെറ്റെറിൽ ചുവടെ ചേർത്തിട്ടുള്ള നമ്പറിൽ വിളിച്ച് റിഡിം ചെയ്യാൻ സാധിക്കും എന്ന വിധത്തിലാണ് തെറ്റിദ്ധരിപ്പുന്നത് .
തന്നിരിക്കുന്ന നമ്പറിലേക്ക് വിളിക്കുമ്പോൾ രണ്ടുലക്ഷം രൂപ tax ആയി അടക്കണമെന്നും അടച്ചശേഷം മാത്രമേ സമ്മനതുക കൈപ്പറ്റാൻ സാധിക്കു എന്നുമാണ് പറയുന്നത് മറ്റു ഡീറ്റെയിൽസ് അതിനു ശേഷം അറിയിക്കാം എന്നും പറയുന്നു.