ഏറെ പുതുമകളുമായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പും

 ഏറെ പുതുമകളുമായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പും

​# മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി

തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്.

യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ വേ​ഗത്തിൽ കണ്ടെത്താനും, സ്റ്റേഷനുകളിലേക്കുള്ള ബസുകൾ വേ​ഗത്തിൽ തിരയാനും പുതിയ വെബ്സൈറ്റിലും, ആപ്പു വഴിയും കഴിയും. യാത്രക്കാർക്ക് വേ​ഗത്തിൽ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. ഫോൺ പേയും, ബിൾഡസ് വഴിയും പണമിടപാട് നടക്കുന്നതിനാൽ വളരെ വേ​ഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാക്കുകയും, ക്യാൻസലേഷൻ നടപടികൾ കുറയുകയും കാരണമാകും.

കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന മാൻഡിസ് ടെക്നോളജിയാണ് കെഎസ്ആർടിസിക്ക് വേണ്ടി പുതുക്കിയ വെബ്സൈറ്റും, മൊബൈൽ ആപ്പും തയ്യാറാക്കിയത്.

Ananthu Santhosh

https://newscom.live/