ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി
അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്കാണ് ബി.ജെ.പി അവസരം നൽകിയത്. അത് രാജസ്ഥാനിലും തുടരുകയായിരുന്നു.