മാറ്റങ്ങളറിഞ്ഞ് പിഎസ്സിക്ക് പഠിക്കാം
High Focus for Degree level Prelims & Mains
കേരള സർക്കാർ ജോലികളിൽ ഏറ്റവും ഗ്ലാമറസ് ഗസറ്റഡ് ഓഫീസർ തസ്തികൾ തന്നെയാണ്. ഗസറ്റഡ് ഉദ്യോഗങ്ങളിലേക്ക് പ്രവേശിക്കാൻ കേരള പിഎസ്സിയുടെ ഡിഗ്രി ലെവൽ പരീക്ഷകൾ വിജയിക്കണം.
ഗസറ്റഡ് ജോലിയുടെ ആകർഷണങ്ങൾ:
*ഒരു സർക്കാർ ഓഫീസിലെ ഏറ്റവും പ്രധാന ഉദ്യോഗം
*ആകർഷകമായ ശമ്പള പാക്കേജ്-മിനിമം സാലറി അരലക്ഷം രൂപയ്ക്ക് മുകളിൽ
*ഉയർന്ന പ്രമോഷൻ സാധ്യതകൾ: സർവീസ് ഉള്ളവർക്ക് ഐഎഎസ് കോൺഫേർഡ് ആയി കളക്ടർ പോസ്റ്റ് വരെ നേടിയെടുക്കാൻ ആവും
*സാമൂഹിക അംഗീകാരവും സ്വീകാര്യതയും
2019 ശേഷം കേരള പിഎസ്സിയുടെ പരീക്ഷകളിൽ പ്രത്യേകിച്ച് ഡിഗ്രി ലെവൽ പരീക്ഷകളിൽ കാതലായ മാറ്റം വന്നിട്ടുണ്ട്
പിഎസ്സി പരീക്ഷകളിൽ വന്ന മാറ്റങ്ങൾ
- പരീക്ഷാ ഘടന:
മുൻപ് ഒറ്റത്തവണ മാത്രം നടത്തിയ പരീക്ഷകൾ പ്രിലിംസ്, മെയിൻസ് എന്നീ രണ്ട് ഘട്ടങ്ങളായി മാറി. - ചോദ്യ ഘടന:
മുൻപ് ഓർമ്മശക്തി പരീക്ഷിക്കുന്ന രീതിയിൽ വൺ വേർഡ് ചോദ്യങ്ങൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ സ്റ്റേറ്റ്മെൻറ് ചോദ്യങ്ങൾ (പ്രസ്താവന ചോദ്യങ്ങൾക്കാണ്) പ്രാമുഖ്യം - സിലബസ്
കേരള ഭരണ സംവിധാനങ്ങൾ, സുപ്രധാന നിയമങ്ങൾ, സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ പുതിയ മേഖലകൾ ഉൾപ്പെടുത്തി.
കേരള പിഎസ്സി പൂർണമായും മാറിയിട്ടും പഴയരീതിയിൽ പഠനം തുടർന്നാൽ സർക്കാർ ജോലി എന്നുള്ളത് കിട്ടാക്കനിയായി മാറും.
മാറ്റങ്ങളറിഞ്ഞ് പഠിക്കാം
- Prelims,Mains തുടങ്ങിയ രണ്ട് ഘട്ടങ്ങൾ ഉണ്ടെങ്കിലും അവസാന റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ മെയിൻ പരീക്ഷയാണ് പ്രധാനം. അതിനാൽ പഠനം Mains പരീക്ഷ സിലബസ് അനുസരിച്ച് ക്രമീകരിക്കണം.
- സ്റ്റേറ്റ്മെൻറ് ചോദ്യങ്ങളെ നേരിടാൻ കൂടുതൽ അനലിറ്റിക്കലായി എൻസിഇആർടി /എസ് സി ആർ ടി ടെക്സ്റ്റ് ബുക്കുകൾ അടിസ്ഥാനപ്പെടുത്തി പഠിക്കണം.
- പഠനം കൊണ്ട് മാത്രം പരീക്ഷ വിജയിക്കാനാകില്ല. പ്രാക്ടീസ് വളരെ അത്യാവശ്യമാണ്. മോക്ക് ടെസ്റ്റുകളിൽ ഇന്റലിജൻസ് എലിമിനേഷൻ ടെക്നിക്കുകൾ (intelligent option elimination Techniques) ലോജിക്കൽ സോൾവിംഗ് (Logical Solving) പരിശീലിക്കണം. പ്രസ്താവന ചോദ്യങ്ങളെ നേരിടാൻ ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല.
- നീണ്ടു നിവർന്നു കിടക്കുന്ന സിലബസ് കാടടച്ചു പഠിക്കാതെ പുതിയ പരീക്ഷാ പാറ്റേണും മാർക്കും അനുസൃതമായി ഹൈ ഫോക്കസ് ഏരിയകൾ (High Focus Area) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കണം.
- 2019ന് ശേഷം നടന്ന ഡിഗ്രി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയ റാങ്ക് ജേതാക്കളുടെ പരിശീലനവും മെന്റർഷിപ്പും വളരെയേറെ സഹായിക്കും
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും കൃത്യമായി അനലൈസ് ചെയ്തു സൃഷ്ടിച്ചതാണ് PSCtalks High Focus Batch
Contact -75 111 75 161