തമിഴ് സിനിമ മുൻ നിര നായകന്മാർക്ക് വിലക്ക്
തമിഴിലെ മുൻ നിര താരങ്ങളായ സിമ്പു, വിശാൽ, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്(റെഡ് കാർഡ്). തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുമായി സഹകരിക്കുന്നില്ല, മോശമായ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.