കാനഡയിൽ ജോലി ; നോർക്ക വഴി നിയമനം

 കാനഡയിൽ ജോലി ; നോർക്ക വഴി നിയമനം

കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍ തൊഴില്‍ അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ കേരള സർക്കാരും ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യാ സര്‍ക്കാറും ഇതിനായുളള കരാര്‍ കഴിഞ്ഞമാസം ഒപ്പിട്ടിരുന്നു. നഴ്സിങില്‍ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സുമാർക്കാണ് അവസരം.

2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ ബൈ വീക്കിലി) അനിവാര്യമാണ്. അഭിമുഖം സെപ്റ്റംബര്‍ മാസം നടക്കുന്നതാണ്. കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസില്‍ (NNAS) രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്. www.nifl.norkaroots.org വെബ്ബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.