ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം
ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3 വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.