ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ അന്തരിച്ചു

 ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ അന്തരിച്ചു

‘ഇന്ത്യൻ പെലെ‘ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു.

രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു ഹബീബ്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ മത്സരിച്ചപ്പോള്‍ ഹബീബ് സ്കോര്‍ ചെയ്തിരുന്നു. അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാനും ഹബീബിനായി.