ഉണക്കമുന്തിരിയെ കുറിച്ച് അറിയേണ്ടത്
വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി തന്നെ പല നിറങ്ങളിൽ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോൾഡൺ എന്നീ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയിലെല്ലാം ഫൈബർ, അയേൺ, പൊട്ടാസ്യം, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.
കറുത്ത ഉണക്കമുന്തിരിയാണോ അതോ ഗോൾഡൺ/ മഞ്ഞ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത് എന്ന സംശയം പലർക്കുമുണ്ട്. ഇവ രണ്ടിലും ഓരോ പോലെ തന്നെയാണ് പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. കറുത്ത ഉണക്കമുന്തിരിയിലും ഗോൾഡൺ ഉണക്കമുന്തിരിയിലും അയേണും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഗോൾഡൺ ഉണക്കമുന്തിരിയിൽ പഞ്ചസാര കുറച്ചു കൂടുതൽ അടങ്ങിയിട്ടുണ്ട്. കലോറിയും ഗോൾഡൺ ഉണക്കമുന്തിരിയിൽ കറുത്ത മുന്തിരിയെക്കാൾ കൂടുതലാണ്.