സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാൽ സന്തോഷം ;കെ സുരേന്ദ്രൻ

 സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാൽ സന്തോഷം ;കെ സുരേന്ദ്രൻ

രാജ്യസഭാ മുന്‍ എംപി സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശന വാര്‍ത്തയില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കേരളത്തിലെ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരനും മന്ത്രിസഭലയിലുണ്ട്. എന്നാല്‍, സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇക്കുറിയും സുരേഷ് ഗോപിയെ തൃശൂരില്‍ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

Ananthu Santhosh

https://newscom.live/