ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല ;സിനഡ്
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സിനഡ്. ക്രൈസ്തവന്‍റെ ക്ഷമയെ ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് വ്യക്തമാക്കി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്ന് നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗീയ കൂട്ടുകെട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്നും സിനഡ് വ്യക്തമാക്കി. ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണെന്നും സിനഡ് വിശദീകരിച്ചു.