കടയിൽ തീപിടിത്തം; 3 കുട്ടികളടക്കം 6 പേർ മരിച്ചു
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ്-ഫർണിച്ചർ കടയിൽ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്.
പ്രഥമദൃഷ്ട്യാ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.