80കാരിയെ പീഡിപ്പിച്ച 42കാരൻ പിടിയിൽ
വെള്ളം ചോദിച്ച് വീട്ടിലെത്തി എൺപതുകാരിയെ പീഡിപ്പിച്ച് രക്ഷപെട്ട പ്രതിയെ പിടികൂടിയതായി വലിയതുറ പൊലീസ്. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം സ്വദേശി പൊടിയൻ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ പരിക്ക് പറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്.
വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വൃദ്ധയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്.