27th IFFK: പ്രേക്ഷക പ്രീതി നേടി ‘ടോറി ആൻഡ് ലോകിത’
ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമായി . ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിൽ നടന്നത്.ഇന്നത്തെ ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി തിയേറ്ററിൽ പ്രദശിപ്പിച്ച ചിത്രം ഏറെ കൈയ്യടികൾ നേടി.