സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് സർക്കാർ കടമെടുക്കുന്നത്. കേന്ദ്രസർക്കാർ അനുവദിച്ച പരിധിയ്ക്കുള്ളിൽ നിന്നാണ് കടമെടുപ്പ്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷനും തടസ്സമില്ലാതെ വിതരണം ചെയ്യാനാണ് ഇപ്പോൾ കടമെടുക്കുന്നത്. റിസർവ്വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഒക്ടോബർ മൂന്നിന് ഇ- കുബേർ സംവിധാനം വഴിയാണ് ഇത് നടക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സർക്കാർ കടമെടുക്കുന്നത്. ചൊവ്വാഴച്ച 1436 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു. 18 വർഷത്തേയ്ക്ക് 7.69 ശതമാനം നിരക്കിലാണ് കടമെടുത്തത്.