സ്വർണ്ണ വിലയിൽ വൻ വർധന
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 400 രൂപയും ഒരു ഗ്രാമിന് 50 രൂപയും വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് 37,880 രൂപയും, ഒരു ഗ്രാമിന് 4735 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,480 രൂപയും, ഗ്രാമിന് 4685 രൂപയുമായിരുന്നു നിരക്ക്.