സ്പീക്കറുടെ വീട്ടില്‍ ആക്രമണം
അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടില്‍ ആക്രമണം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അമേരിക്കൻ സ്പീക്കറുടെ ഭര്‍ത്താവ് പോള്‍ പെലോസി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇവരുടെ വീട്ടിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നാന്‍സി പെലോസി വാഷിംഗ്ടണില്‍ ആയിരുന്നു. 42കാരനായ ഡെ പേപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.