സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചു

 സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചു

റിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്‌മെന്റ് വിഭാഗവും അറിയിച്ചു. ദിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ രാവിലെ ആറ് മുതൽ 11 വരെയും രാത്രി 9:30 മുതൽ 12:00 വരെയും ആയിരിക്കും സ്ത്രീകൾക്കുള്ള സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് വരെയും വൈകുന്നേരം മറ്റു ദിവസങ്ങളിലെപ്പോലെ 9.30 മുതല്‍ 12.00 മണി വരെയും തന്നെയായിരിക്കുമെന്നും ഏജൻസി അറിയിച്ചു.

Ananthu Santhosh

https://newscom.live/