സ്ത്രീകളെ നഗ്നരായി നടത്തിച്ചവർക്ക് വധശിക്ഷ നൽകണം; ഹർഭജൻ സിങ്

 സ്ത്രീകളെ നഗ്നരായി നടത്തിച്ചവർക്ക് വധശിക്ഷ നൽകണം; ഹർഭജൻ സിങ്

മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ആയുധ ധാരികളായ ആൾക്കൂട്ടം രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം കാണിക്കുന്നതുമാണ് വിഡിയോ. സമൂഹമാധ്യമങ്ങളിലടക്കം വിഡിയോ പ്രചരിച്ചതോടെ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ, അത് വളരെ നിസ്സാരമായി പോകുമെന്ന് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.