സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് ഹര്‍ജി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി പലപ്പോഴും സാഹചര്യ തെളുവകള്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്തരിച്ച മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ബി കെ ബിജു ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണക്കോടതി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്‌തെങ്കിലും 2021 മാര്‍ച്ച് 31ന് ഹൈക്കോടതി വെറുതെ വിട്ടു.