വിജിലൻസ് കണ്ടെത്തൽ തള്ളി ജോയ് പി ജോൺ

 വിജിലൻസ് കണ്ടെത്തൽ തള്ളി ജോയ് പി ജോൺ

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തനിക്ക് ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ലഭിച്ചത് എന്ന് മുണ്ടക്കയം സ്വദേശി ജോയ് പി ജോൺ. മറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് തവണയായി 20000 രൂപയാണ് ലഭിച്ചത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ, ജോയ് പി ജോണിന് പണം അനുവദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. തനിക്ക് അപേക്ഷയിൽ പറഞ്ഞ രണ്ട് രോഗങ്ങളും ഉണ്ടെന്നാണ് ജോയ് പി ജോണിന്റെ വിശദീകരണം.