യോഗ ടീച്ചർ ട്രെയിനിംഗ്

 യോഗ ടീച്ചർ ട്രെയിനിംഗ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. https://app.srccc.in/register ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് 7907238087