യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

 യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

Serious yogis training non-professional man during personal class in studio

ആലപ്പുഴ വീയപുരം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍യോഗഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇന്‍ യോഗകോഴ്സ്/യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും താത്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ 10.30-ന് വീയപുരം ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്. ഫോണ്‍:9387422372