ബുമ്ര ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

 ബുമ്ര ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ടി20 ലോകകപ്പിൽ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Ashwani Anilkumar

https://newscom.live

Leave a Reply

Your email address will not be published.