ബിടിഎസ് സൈനീക സേവനത്തിന് ?
ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്കൽ ബാൻഡാണ് ബിടിഎസ്. എന്നാൽ ബാൻഡിന് അധികനാൾ നിലനിൽക്കാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് 30 വയസ് മുതൽ എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസക്കാലം സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. ഇതിനായി ബിടിഎസ് അംഗങ്ങളും ഒരുങ്ങുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു.
ഇപ്പോൾ ഇത് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ കൂടി എത്തുകയാണ്. ബിടിഎസിലെ അംഗമായ ജിന്നിന് ഡിസംബറിൽ 30 വയസ് തികയുകയാണ്. അതുകൊണ്ട് തന്നെ ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക സേവനത്തിനായി എൻലിസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ദേശീയ തലത്തിൽ അഭിമാനമായിട്ടുള്ള കായിക താരങ്ങൾ, പരമ്പരാഗത സംഗീതജ്ഞർ, മറ്റ് കാലാകാരന്മാർ എന്നിവർക്ക് നിയമം പ്രത്യേക ഇളവുകൾ നൽകാറുണ്ട്. ആ വിഭാഗത്തിലേക്ക് ബിടിഎസും വരുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള ആരാധകർ.