‘പൊന്നിയിൻ സെൽവൻ’ സംവിധാന മികവെന്ന് ആരാധകർ
മണിരത്നം സംവിധാനം ചെയ്ത പുതിയ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആദ്യ ഭാഗം റിലീസ് ചെയ്തിരിക്കുകയാണ്. വെളുപ്പിന് നാല് മണിയോടെ സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ആദ്യ ഷോകൾ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്.
മണിരത്നത്തിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റായി പ്രേക്ഷകർ പറയുന്നത്. രണ്ട് മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുണ്ടെങ്കിൽ പോലും അതൊന്നും തോന്നാത്ത വിധം സിനിമ ചടുലമായി മുന്നോട്ടു പോകുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.