പുതിയ വാദവുമായി നിർമ്മല സീതാരാമൻ

 പുതിയ വാദവുമായി നിർമ്മല സീതാരാമൻ

വാഷിംങ്ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളറിന്‍റെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നുമാണ് മന്ത്രി പറഞ്ഞത്. അമേരിക്കൻ സന്ദർശനത്തിനായി 24 ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇരൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

“രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്‍റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്‍റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളർന്നുവരുന്ന മറ്റു പല കറൻസികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയ’’– മന്ത്രി

Ananthu Santhosh

https://newscom.live/