പീഡനങ്ങൾ തുറന്ന് പറഞ്ഞ് ആഞ്‌ജലീന ജോളി
ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിൽ നിന്ന് തനിക്കും മക്കൾക്കും നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞ് ആഞ്‌ജലീന ജോളി. 2016ല്‍ നടന്ന വിവാഹമോചനക്കേസില്‍ ബ്രാഡ് പിറ്റിൽ നിന്ന് ഗാർഹീക പീഡനം നേരിട്ടിട്ടുണ്ട് എന്നു മാത്രമായിരുന്നു കോടതിയോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുന്നത്.
2016ല്‍ ഒരു സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടയിൽ ഇരുവർക്കുമിടയിൽ നടന്ന സംഭവമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ബിസിനസിലെ ഷെയര്‍ തനിക്ക് നൽകണമെങ്കിൽ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നുവെന്നും അതിനാലാണ് ബ്രാഡ് പിറ്റിന്റെ പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാതിരുന്നത് എന്നും ആഞ്‍ജലീന പറയുന്നു. മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ഉപദ്രവിച്ചു. തങ്ങളുടെ ആറ് മക്കളിൽ ഒരാളെ ബ്രാഡ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു. തന്‍റെ തലയിലൂടെ കടന്ന് പിടിച്ച് ഉലച്ചു, തന്റെയും കുട്ടികളുടേയും മേൽ ബിയര്‍ ഒഴിച്ചു എന്നും ആഞ്‍ജലീന വിശദമാക്കി.