താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ എന്നതിൽ തെളിവില്ല ;ഹർജ്ജി സുപ്രീംകോടതിയിൽ

 താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ എന്നതിൽ തെളിവില്ല ;ഹർജ്ജി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെഴിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഡോ. രജനീഷ് സിങ്ങാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ശാസ്ത്രീയ തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നതിന് പ്രാഥമിക തെളിവുകളില്ലെന്നാണ് വിവരാവകാശ അപേക്ഷയില്‍ എന്‍സിഇആര്‍ടിസി നല്‍കിയ മറുപടിയെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്. കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നു കാണിച്ച് അലഹബാദ് ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു.ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാന്‍ കഴിയുന്നില്ല. താജ്മഹലിന്റെ “യഥാർത്ഥ ചരിത്രം” പഠിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Ananthu Santhosh

https://newscom.live/