കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പരി​ഗണിക്കുന്നു

 കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പരി​ഗണിക്കുന്നു

കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടി.ഡി.എഫ് ഒക്ടോബർ ഒന്ന് മുതൽ അനിശ്ചിതകാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെ.എസ്.ആർ.ടി.സി ബദൽ മാർ​ഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് കെ.എസ്.ആർ.ടി.സി തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. താൽപര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള കെ.എസ്.ആർ.ടി.സി യൂനിറ്റുമായി ബന്ധപ്പെടണമെന്ന് സി.എം.ഡി അറിയിച്ചു. ഒരു ഡ്യൂട്ടിക്ക് 715 രൂപ എന്ന നിലയിൽ ദിവസ വേതന വ്യവസ്ഥയിലും നിലവിൽ പ്രഖ്യാപിച്ച സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക എന്ന പൊതു താത്പര്യാർത്ഥവുമാണ് ബദൽ മാർ​ഗമെന്ന നിലയിൽ ഇത്തരക്കാരെ നിയോ​ഗിക്കുന്നത്.