‘എമ്പുരാൻ’ പുതിയ റിപ്പോർട്ടുകൾ പുറത്ത്
മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ മലയാളികൾ കാത്തിരിക്കുന്ന ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രം പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം റിലീസിനെത്തുക 2024 പകുതിയോടെയാകുമെന്നും സൂചനയുണ്ട്.
ഓഗസ്സിലായിരുന്നു എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത്. ഒപ്പം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനോടൊപ്പം നടത്തുന്ന വിവരം അണിയറപ്രവർത്തകർ അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. എമ്പുരാന് ഒരു പാന്‍ ഇന്ത്യന്‍ ചിത്രല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
എമ്പുരാന് ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. എമ്പുരാൻ 400 കോടി ബജറ്റിലാകും ഒരുങ്ങുക. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് ചെലവഴിക്കുേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂർത്തിയായി. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ്