ഇന്റർനെറ്റ് നിരോധിച്ചു
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം. കഴിഞ്ഞ ദിവസം രാത്രിയില്‍ ജമ്മുവില്‍ ജയില്‍ ഡിജിപി കൊലചെയ്യപ്പെട്ടിരുന്നു. അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയല്‍ ജില്ലയായ രജൗരിയിലുമാണ് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.
ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചെന്ന് തരൂര്‍ നാളെ ശ്രീനഗറില്‍ സുരക്ഷാ അവലോകനത്തിന് മുമ്പ് അമിത് ഷാ ഇന്ന് ജമ്മു മേഖലയിലെ രജൗരി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. ബുധനാഴ്ച്ച ബരാമുള്ളയില്‍ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് പഹാരി സമൂഹത്തെ പട്ടിക വർഗ വിഭാഗമായി പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരവുമുണ്ട്. എന്നാല്‍ ഇതിനെതിരെ മറ്റു വിഭാഗക്കാരായ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.