ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നേക്കും

 ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നേക്കും

ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുറച്ച് ബാങ്കുകൾ.രാജ്യത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, ജെ പി മോർഗൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.ഇന്ത്യക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ ഷിപ്മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം.ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഈ നടപടി എന്നാണ് സൂചന .

സ്വർണ്ണ ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണ്ണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും.ഇത് വലിയ രീതിയിൽ വിപണിയിൽ പ്രകമ്പനം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.കഴിഞ്ഞ വർഷം ഈ സമയം സ്വർണ്ണം സൂക്ഷിച്ചിരുന്ന കമ്പനികളിൽ പലരുടെയും കൈവശം ഇപ്പോൾ കിലോ കണക്കിന് എന്ന തരത്തിൽ മാത്രമാണ് നിക്ഷേപമുള്ളത്.സെപ്റ്റംബറിൽ ഇന്ത്യയുടെ സ്വർണ്ണം ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിൽ നിന്നും മുപ്പത് ശതമാനം കുറഞ്ഞ് 68 ടൺ ആയി.തുർക്കിയുടെ സ്വർണ്ണം ഇറക്കുമതി 543 %
ഉയർന്നു.

ദസറ ,ദീപാവലി ,ദന്തേരാസ് ഈ ഒക്ടോബറിലെ പ്രധാന ഉത്സവ കാലങ്ങൾ.അത് കഴിഞ്ഞാൽ വിവാഹ സീസണുകൾ ആരംഭിക്കും.ഈ സമയത്ത് സ്വർണ്ണത്തിന്റെ ദൗർലഭ്യം എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Ashwani Anilkumar

https://newscom.live