ആര്യൻ ഖാന്റെ കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ;എൻ സി ബി

 ആര്യൻ ഖാന്റെ കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ;എൻ സി ബി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക സംഘം.

കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്ന് എൻസിബി പ്രത്യേക സംഘത്തിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ലഹരിവിരുദ്ധ ഏജൻസിയിലെ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങളിൽ പല വീഴ്ചകൾ വന്നതായും എൻസിബി വ്യക്തമാക്കി.

Ananthu Santhosh

https://newscom.live/