അഭ്യർത്തിച്ച് നീരജ് മാധവ്
ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങാളായി സന്ദർശകർ തിങ്ങി നിറയുകയാണ്. എന്നാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർ വലിച്ചെറിഞ്ഞിട്ടു പോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും കവറുകളുടേയും കൂമ്പാരമായി മാറിയിരിക്കുകയാണ് പല സ്ഥലങ്ങളും.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്.നീലക്കുറിഞ്ഞി സന്ദർശനങ്ങൾ വലിയ ദുരന്തമായി മാറുകയാണ് എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കുന്നില്ല എന്നും നീരജ് കുറിപ്പിൽ പറയുന്നു. ഇപ്പോഴത്തെ ശാന്തൻപാറ-കള്ളിപ്പാറ എന്നിവിടങ്ങളിലെ ചിത്രങ്ങൾ പങ്കിവെച്ചുകൊണ്ടാണ് നീരജ് കുറിപ്പ് പങ്കുവെച്ചത്.