അനിൽ ചൗഹാൻ നാളെ ചുമതയേൽക്കും

 അനിൽ ചൗഹാൻ നാളെ ചുമതയേൽക്കും

വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി നാളെ ചുമതയേൽക്കും. ഇന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ഒൻപത് മാസങ്ങൾക്കുശേഷമാണ് ഈ പുതിയ നിയമനം.

കഴിഞ്ഞ ഡിസംബറിൽ കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് നിയമനം. വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാളെ ദില്ലിയിലെത്തി ചുമതലയേറ്റെടുക്കും. രണ്ടാമത് സംയുക്ത സൈനിക മേധാവിയായിട്ടാണ് അനിൽ ചൗഹാനെ കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്.

Ashwani Anilkumar

https://newscom.live

Leave a Reply

Your email address will not be published.