അധ്യാപകൻ അറസ്റ്റിൽ

 അധ്യാപകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട്‌ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബുവാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തു നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. തലശ്ശേരിയിലെത്തിച്ച്‌ ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. സംഭവം നടന്നത്‌ ഈ സ്‌റ്റേഷൻ പരിധികളിലാണ്‌. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്.

Leave a Reply

Your email address will not be published.